അവനും ഇവനും പിന്നെ ഒരു ചെണ്ടയും
അവൻ : കൊട്ടെടാ ചെണ്ട....ഉറക്കെ.......!
ഇവൻ : ഓ....എന്തിനാ.....അപ്പുറത്തെ മുറിയിൽ കുട്ട്യോള് പഠിക്കുകയല്ലേ ......അമ്മാമയാണെങ്കിൽ പ്രാർത്ഥനയിലാ ....അവര് പിന്നെ വഴക്കിനു വരും...
അവൻ : അപ്പൊ ബേഷ്....നമുക്ക് ചെണ്ടകൊട്ടിക്കൊണ്ടു അവരോടു വഴക്കിടാം.....
ഇവൻ : അപ്പൊ ബഹളാവില്ല്യേ......?
അവൻ : ആവട്ടെ....അതല്ലേ വേണ്ടേ.....! ...മണ്ടാ....അല്ലെകിൽ പണപ്പെട്ടി കുത്തിത്തുറക്കുന്ന ശബ്ദം പുറത്തു കേൾക്കില്ലേ.....? അടുക്കള പാത്രങ്ങൾ വിൽക്കാൻ എടുക്കുമ്പോ കിണി കിണി ശബ്ദം കേൾക്കില്ലേ ....? തറവാടിന്റെ തെക്കേ മൂല വാങ്ങാൻ വരുന്നവർ ചങ്ങലയിട്ട് അളക്കുന്ന ശബ്ദം..കേൾക്കില്ലേ ....? കൊട്ടെടാ ചെണ്ട....ഉറക്കെ.......!
ഇവൻ: ഡും ഡും ഡും ഡും ഡും.....
ആക്രോശങ്ങൾ : ആരാടാ....ചെണ്ട കൊട്ടി മനസ്സമാധാനം കളയുന്നെ....നിർത്തെടാ ........
ഇവൻ: നീ ആരാടാ അത് ചോദിയ്ക്കാൻ.....ഡും ഡും ഡും ഡും....
ഡിഷും ഡിഷും.....ഠോ ഠോ .....
വാർത്ത: ചെണ്ടകൊട്ടിന്റെ പേരിൽ കലാപം....
ചർച്ച: ചെണ്ട നിരപരാധിയല്ലേ...?
കോടതിക്കേസ്: ചെണ്ട നിർമാണം നിരോധിക്കണം
ഡും ഡും ഡും ഡും ഡും.....!

No comments:
Post a Comment