Thursday, September 25, 2014

ഒരു ചെറു മഴത്തുള്ളി പോലെ....!

വാനത്തിലലിഞ്ഞു നീങ്ങുമൊരു മേഘത്തിൻ ചെറുകൊണിൽ ആയ്
ശതജലകണങ്ങൾക്കിടയിലിരിക്കും ഒരു ചെറുകണിക
ശതകോടി ഹേതുക്കൾ തൻ ഫലമായ് ഭാവിച്ചൊരു ശൈത്യത്തിൽ
അറിയാതെ കോൾമയിർ കൊണ്ടതിൽ ഊറ്റം കൊള്ളവേ...
അൽപനാം തന്നുടെ മൽ കേവലതയെ മിഥ്യ തൻ വിസ്മ്രിതിയിലാഴ്ത്തി
തുച്ച്ചമാം തൻ തനുവിൽ അഹന്തയെ നിറച്ച്...
എന്തഹോ ഇതെൻ ബലം എന്ന ചിന്തയിൽ ഊറിചിരിക്കവേ..
സ്വന്തമല്ല തനിക്ക്‌ ഈ മേഘകോണിതുപോലുമെന്ന സത്യം..
തൻ ചെറുപ്രജ്ഞയിൽ വെളിപ്പെടുന്ന നോടിക്കിടയിൽ..
താൻ എന്ന ഭാവം അതൊന്നു മാത്രമേറ്റിയ ഭാരം തന്നിലെല്ലാം മറന്ന്
ഭൂമിതൻ പരീക്ഷണങ്ങൾ ഏറ്റുവാങ്ങി സ്വന്തം അഹന്തയലിയിക്കാൻ...
തൻ ചെറു സ്വർഗമാം മേഘക്കോണ്‍ വിട്ടിഹ പ്രിഥ്വിയിൽ പതിക്കുന്നതല്ലോ..വർഷം ...!